Akkitham; Pandathe Meshanthi

വാഴത്തടയുമായ് വെമ്പി വെമ്പാതെയും വാതിൽക്കൽ വന്നുനിന്നമ്മ ചൊന്നാളുടൻ: കർക്കടമാസം കഴിയും വരേയ്ക്കിനി- ക്കഞ്ഞിയാണുണ്ണീ, നിനക്കിഷ്ടമാവുമോ? ഇത്തിരിപോന്നൊരു വെൺകുളിർക്കല്ലേറ്റു ഭിത്തി തകർന്നു പൊടിയുന്ന മാത്രയിൽ കണ്ണാടിവീട്ടിലുറങ്ങിക്കിടക്കുന്നൊ- രുണ്ണിപോൽ ഞാനൊന്നു ഞെട്ടിത്തെറിച്ചുപോയ്! ഇഷ്ടമാണെന്നേ പറഞ്ഞു ഞാൻ, കഞ്ഞിയോ- ടിഷ്ടവുമുണ്ടെനിക്കത്രമേ,ലെങ്കിലും അമ്മതൻ ഗദ്ഗദം വിങ്ങി ചെവിക്കുള്ളി- ലാഴിത്തിരകൾതന്നാരവംപോലവേ.

., Akkitham. Malayalathinte Priya Kavithakal - Akkitham (Malayalam Edition) (p. 71). Kindle Edition.